ഒഗ്ബെചെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിട്ടു, വലയുമായി ഐ എസ് എൽ ക്ലബുകൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച സ്റ്റാർ സ്ട്രൈക്കർ ഒഗ്ബെചെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിട്ടു. ഒഗ്ബെചെ ക്ലബ് വിട്ടതായി നോർത്ത് ഈസ്റ്റ് തന്നെ ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റിന്റെ ക്യാപ്റ്റനായിരുന്നു ഒഗ്ബെചെ. നോർത്ത് ഈസ്റ്റിനെ ആദ്യമായി പ്ലേ ഓഫിൽ എത്തിക്കാൻ ഒഗ്ബചെയ്ക്കായിരുന്നു.

നൈജീരിയക്കാരനായ ഒഗ്ബെചെ പി എസ് ജിയുടെ യൂത്ത് ടീമിലൂടെ വളർന്നു വന്ന താരമാണ്. പി എസ് ജിക്കു വേണ്ടി സീനിയർ ടീമിൽ അറുപതിലധികം മത്സരങ്ങളും ഒഗ്ബെചെ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനായി 12 ഗോളുകൾ ആണ് താരം അടിച്ചു കൂട്ടിയത്. 35കാരനായ ഒഗ്ബെചെ നോർത്ത് ഈസ്റ്റ് വിട്ടെങ്കിലും ഐ എസ് എല്ലിൽ തന്നെ തുടരാൻ ആണ് സാധ്യത.

ഐ എസ് എൽ ക്ലബുകൾ ഒഗ്ബെചെയ്ക്കായി ഇതിനകം തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സും ഒഗ്ബെചെയുടെ പിറകിൽ ഉണ്ടെന്നാണ് സൂചന. മുൻ നോർത്ത് ഈസ്റ്റ് പരിശീലകൻ ഷറ്റോരിയുടെ സാന്നിധ്യമാണ് ഒഗ്ബെചെ കേരള ബ്ലാസ്റ്റേഴ്സ് അഭ്യൂഹങ്ങൾക്ക് പിറകിൽ.