നെയ്മറിനെ സൈൻ ചെയ്യുമെന്ന സൂചനകൾ നൽകി സിദാൻ

പി എസ് ജി താരമായ നെയ്മറിനായി തങ്ങളും രംഗത്ത് ഉണ്ട് എന്ന് സൂചനകൾ നൽകി റയൽ മാഡ്രിഡ് പരിശീലകൻ സിദാൻ. നെയ്മറിനെ പറ്റിയാൽ സൈൻ ചെയ്യും എന്നും സിദാൻ പറഞ്ഞു. സെപ്റ്റംബർ 2 വരെ ട്രാൻസ്ഫർ മാർക്കറ്റ് ഉണ്ടെന്നും അതിനു മുമ്പ് അത്ഭുതങ്ങൾ സംഭവിക്കും എന്നും സിദാൻ പറഞ്ഞു. ഇനിയും വലിയ താരങ്ങളെ സൈൻ ചെയ്യാനുള്ള കഴിവ് റയൽ മാഡ്രിഡിനുണ്ട് എന്നും സിദാൻ പറഞ്ഞു.

ഇപ്പോൾ നെയ്മർ തങ്ങളുടെ കൂടെ ഇല്ല പക്ഷെ എന്തും ഈ മാസം സംഭവിക്കാം എന്നാണ് സിദാൻ പറഞ്ഞത്. പി എസ് ജി വിടാൻ ശ്രമിക്കുന്ന നെയ്മറിനായി റയൽ മാഡ്രിഡും ബാഴ്സലോണയുമാണ് ഇപ്പോൾ രംഗത്തുള്ളത്. ബാഴ്സലോണയാണ് മുന്നിൽ ഉള്ളത് എങ്കിലും റയലും നെയ്മറിനെ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്.