പി എസ് ജിക്ക് ഒരുപാട് കിരീടങ്ങൾ നേടിക്കൊടുക നെയ്മറിന്റെ ലക്ഷ്യം

- Advertisement -

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ പി എസ് ജിയിൽ തന്നെ തുടരും എന്ന് നെയ്മറിന്റെ പിതാവ് വീണ്ടും ആവർത്തിച്ചു. റയൽ മാഡ്രിഡ് അടക്കമുള്ള ക്ലബുകൾ നെയ്മറിനായി ശ്രമിക്കുന്നതിനിടെയാണ് നെയ്മർ പി എസ് ജി വിട്ടു പോകില്ല എന്ന് നെയ്മറിന്റെ പിതാവ് വ്യക്തമാക്കുന്നത്. നെയ്മർ പാരീസിൽ സന്തോഷവാനാണ് നെയ്മറിന്റെ ലക്ഷ്യൻ പി എസ് ജിയെ ലോകത്തെ മികച്ച ക്ലബാക്കി മാറ്റുക എന്നതാണ്. നെയ്മറിന്റെ പിതാവ് പറഞ്ഞു.

ഇപ്പോൾ പരിക്ക് കാരണം വിശ്രമത്തിലാണ് നെയ്മർ. നെയ്മർ ഒരുപാട് കിരീടങ്ങൾ പി എസ് ജിക്ക് നേടിക്കൊടുക്കണം എന്ന് ആഗ്രഹിക്കുന്ന താരമാണെന്നും നെയ്മറിന്റെ പിതാവ് പറഞ്ഞു. സിദാൻ റയൽ മാഡ്രിഡിൽ എത്തിയതോടെ നെയ്മർ റയൽ മാഡ്രിഡിലേക് പോകുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. നെയ്മറിന്റെ പി എസ് ജിയിലെ രണ്ടാം വർഷം മാത്രമാണിത്. ഇനി മൂന്ന് വർഷം കൂടെ പി എസ് ജിയിൽ നെയ്മറിന് കരാറുണ്ട്‌.

Advertisement