പി എസ് ജി വിടാൻ താല്പര്യം പ്രകടിപ്പിച്ച് നെയ്മർ, ലക്ഷ്യം ബാഴ്സലോണ

പി എസ് ജി വിടാൻ താല്പര്യം പ്രകടിപ്പിച്ച് ബ്രസീലിയൻ താരം നെയ്മാർ. അവസാന സീസണിൽ ഉൾപ്പെടെ തനിക്ക് നിരാശ മാത്രമാണ് പി എസ് ജിയിൽ ഉണ്ടായിട്ടുള്ളൂ എന്നതാണ് നെയ്മറിനെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്നത്. പി എസ് ജിയുടെ ഉടമസ്ഥനോട് നേരിട്ട് ക്ലബ് വിടാനുള്ള താല്പര്യം നെയ്മർ അറിയിച്ചതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നെയ്മർ ക്ലബ് വിടുകയാണെങ്കിൽ തടയില്ല എന്ന രീതിയിൽ പി എസ് ജി ഉടമ അൽ ഖെലേഫി പ്രസ്ഥാവന നടത്തിയിരുന്നു. നെയ്മറിനെ ആരും നിർബന്ധിച്ച് പി എസ് ജിയിൽ എത്തിച്ചതല്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. ക്ലബ് വിടുകയാണെങ്കിൽ നെയ്മറിനെ സ്വന്തമാക്കാൻ ബാഴ്സലോണ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷെ ബാഴ്സലോണ വിറ്റതിനേക്കാൽ വലിയ തുക നെയ്മറിനെ സ്വന്തമാക്കാൻ നൽകേണ്ടി വരും. ബാഴ്സലോണ, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവരല്ലാതെ വേറെ ആരും ഇത്രയും തുക മുടക്കി നെയ്മറിനെ ഇപ്പോൾ സ്വന്തമാക്കാം സാധ്യതയില്ല.

Previous articleബാലാ ദേവി വീണ്ടും ഇന്ത്യൻ ടീമിൽ
Next articleമുൻ ബ്ലാസ്റ്റേഴ്സ് താരം സുഭാഷിഷ് റോയ് നോർത്ത് ഈസ്റ്റിലേക്ക്