നെയ്മറിനെ ലോണിൽ നൽകില്ല എന്ന് പി എസ് ജി

നെയ്മറിനെ സ്വന്തമാക്കാനുള്ള ബാഴ്സലോണയുടെ ശ്രമങ്ങൾക്ക് ഒരിക്കൽ കൂടെ തിരിച്ചടി. വൻ തുക മുടക്കാൻ കഴിയാത്തതിനാൽ നെയ്മറിനെ ലോൺ അടിസ്ഥാനത്തിൽ സ്വന്തമാക്കാൻ ബാഴ്സലോണ കഴിഞ്ഞ ദിവസം പി എസ് ജിക്ക് ഓഫർ സമർപ്പിച്ചിരുന്നു. ഒരു വർഷത്തെ ലോണിൽ നെയ്മറിനെ എത്തിച്ച ശേഷം അടുത്ത സീസണിൽ സ്ഥിര കരാറിൽ വാങ്ങാനായിരുന്നു ബാഴ്സലോണ ശ്രമം. അടുത്ത വർഷം താരത്തിനായി 150 മില്യൺ നൽകാം എന്നും ബാഴ്സലോണ പി എസ് ജിക്ക് നൽകിയ ഓഫറിൽ ഉണ്ടായിരുന്നു‌.

എന്നാൽ ലോണിൽ താരത്തെ നൽകില്ല എന്ന് പി എസ് ജി ബാഴ്സലോണയെ അറിയിച്ചതി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ പി എസ് ജിയുമായി ചർച്ചയ്ക്ക് വേണ്ടി ബാഴ്സലോണ അധികൃതർ പാരീസിൽ എത്തിയപ്പോഴും ബാഴ്സലോണയുടെ ഓഫർ പി എസ് ജി നിരസിച്ചിരുന്നു. ലോൺ അല്ല തങ്ങൾക്ക് പണം ആണ് വേണ്ടത് എന്നാണ് പി എസ് ജി ഇപ്പോൾ ബാഴ്സലോണയെ അറിയിച്ചിരിക്കുന്നത്. ബാഴ്സലോണ പി എസ് ജിയിൽ നിന്ന് നെയ്മറിനായി വാങ്ങിയ ലോക റെക്കോർഡ് തുകയേക്കാൾ പണം നൽകിയാൽ മാത്രമേ താരത്തെ പി എസ് ജി വിട്ടു നൽകുകയുള്ളൂ.

Previous articleഇന്ത്യയുടെ പുരുഷ ഡബിള്‍സ് കൂട്ടുകെടുകള്‍ അനായാസ ജയം
Next articleചാമ്പ്യൻസ് ലീഗ് യോഗ്യത, ആദ്യ പാദത്തിൽ അയാക്സിന് സമനില