നെയ്മറിനെ വാങ്ങുന്നത് നടക്കില്ല എന്ന് ബാഴ്സലോണ

- Advertisement -

ഈ ട്രാൻസ്ഫർ വിൻഡോയിൽ നെയ്മറിനെ വാങ്ങുന്നത് നടക്കില്ല എന്ന് ബാഴ്സലോണ പ്രസിഡന്റ് ബാർതൊമെയു. പി എസ് ജിയുടെ താരമാണ് നെയ്മർ ഇപ്പോൾ. അദ്ദേഹത്തെ വിൽക്കാൻ പി എസ് ജി തയ്യാറല്ല എന്നും അതുകൊണ്ട് തന്നെ ബാഴ്സലോണക്ക് ഈ വർഷം നെയ്മറിനെ സ്വന്തമാക്കാൻ ആകില്ല എന്നും ബാർതൊമെയു പറഞ്ഞു.

അവസാന സീസൺ മുതൽ നെയ്മറിനെ സ്വന്തമാക്കാൻ ബാഴ്സലോണ ശ്രമിക്കുന്നുണ്ട് എങ്കിലും പി എസ് ജി താരത്തെ വിൽക്കാൻ തയ്യാറായിരുന്നില്ല. അഥവാ നെയ്മറിനെ വാങ്ങണമെങ്കിൽ തന്നെ വലിയ തുക തന്നെ നൽകണം എന്നും പി എസ് ജി പറഞ്ഞിരുന്നു. ബാഴ്സ മാനേജ്മെന്റിനോട് മെസ്സി അടക്കമുള്ള താരങ്ങൾ നെയ്മറിനെ വാങ്ങാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Advertisement