കൗട്ടീനോക്ക് വേണ്ടി വല വിരിച്ച് ന്യൂകാസിലും

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രസീലിയൻ സൂപ്പർ സ്റ്റാർ കൗട്ടിനോയെ റാഞ്ചാൻ ന്യൂകാസിലും രംഗത്ത്. സൗദി അറേബ്യൻ രാജകുടുംബം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിലിനെ ഏറ്റെടുക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്. ഇതിന് പിന്നാലെയാണ് വമ്പൻ താരങ്ങളെ ടീമിലെത്തിച്ച് പ്രീമിയർ ലീഗിൽ തരംഗമാവാനാണ് ശ്രമം. ഇതിന് പിന്നാലെയാണ് ന്യൂകാസിൽ ബാഴ്സ താരമായ കൗട്ടീനോയെ ലക്ഷ്യം വെക്കുന്നതായി വാർത്തകൾ വരുന്നത്.

300 മില്ല്യൺ യൂറോയോളം മുടക്കിയാണ് ന്യൂകാസിലിനെ സ്വന്തമാക്കാൻ സൗദി രാജകുടുംബം ഒരുങ്ങുന്നത്. ബാഴ്സയുടെ താരമായ കൗട്ടിനോ ഇപ്പോൾ ജർമ്മൻ ചാമ്പ്യന്മാരായ ബയേണിലാണ്. ലോണിൽ ബയേണിലെത്തിയ കൗട്ടിനോയെ സ്വന്തമാക്കാൻ ബയേൺ ശ്രമിക്കില്ലെന്നത് ഉറപ്പായി കഴിഞ്ഞു. മൂന്ന് വർഷം മുമ്പ് വൻ തുകയ്ക്ക് ലിവർപൂളിൽ നിന്ന് ബാഴ്സയിൽ എത്തിയതാണ് കൗട്ടീനോ. പക്ഷെ ഇംഗ്ലണ്ടിലെ ബ്രസീലിയൻ താരത്തിന്റെ മികവ് ബാഴ്സയിലോ ബയേണിലോ ആവർത്തിക്കാൻ ആയില്ല. കൗട്ടിനോയെ വിൽക്കാൻ തന്നെയാണ് ബാഴ്സലോണയുടേയും താത്പര്യം.