നവാസ് റയൽ മാഡ്രിഡ് വിടും

- Advertisement -

കോസ്റ്ററിക്കൻ ഗോൾ കീപ്പർ കെയ്ലർ നവാസ് ഈ സീസണോടെ റയൽ മാഡ്രിഡ് വിടും എന്ന് ഉറപ്പാകുന്നു. സിദാന്റെ അടുത്ത സീസണിലെ പ്ലാനിൽ നവാസ് ഇല്ലാ എന്ന് വ്യക്തമായതോടെയാണ് താരം ക്ലബ് വിടാൻ ഒരുങ്ങുന്നത്. ബെൽജിയൻ കീപ്പറായ കോർതുവയെ അടുത്ത സീസണിൽ ഒന്നാം നമ്പറായി നിലനിർത്തും എന്നും ഗോൾകീപ്പറെ മാറ്റു മാറ്റി പരീക്ഷിക്കില്ല എന്നും സിദാൻ നേരത്തെ പറഞ്ഞിരുന്നു.

ഇതോടെ റയൽ ബെറ്റിസിനെതിരായ മത്സരമാകും നവാസിന്റെ റയൽ മാഡ്രിഡ് ജേഴ്സിയിലെ അവസാന മത്സരം എന്ന് ഉറപ്പായി. നിരവധി ക്ലബുകൾ നവാസിനെ സ്വന്തമാക്കാൻ ആയി കാത്തിരിക്കുന്നുണ്ട്. റയലിനൊപ്പം മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടം, മൂന്ന് ക്ലബ് ലോകകപ്പ്, ഒരു ലാലിഗ കിരീടം, മൂന്ന് യൂറോപ്യൻ സൂപ്പർ കപ്പ് എന്നിവ നേടിയിട്ടുള്ള താരമാണ് കെയ്ലർ നവാസ്.

Advertisement