മോയിസെ കീനെ തിരികെയെത്തിക്കാൻ യുവന്റസ്

ഇറ്റാലിയൻ യുവ സ്ട്രൈക്കർ മോയിസെ കീൻ എവർട്ടൺ വിടാൻ സാധ്യത. തിരികെ തന്റെ പഴയ ക്ലബായ യുവന്റസിലേക്ക് പോകാൻ ആണ് സാധ്യത. ഇപ്പോൾ പി എസ് ജിയിൽ ലോൺ അടിസ്ഥാനത്തിൽ കളിക്കുന്ന താരമാണ് കീൻ. പി സ് ജിയിൽ നല്ല ഫോമിലാണ് കീൻ കളിക്കുന്നത് എങ്കിലും പി എസ് ജി താരത്തെ സ്ഥിര കരാറിൽ വാങ്ങിയേക്കില്ല. വലിയ തുകയാണ് എവർട്ടൺ ചോദിക്കുന്നത്.

40 മില്യൺ ആണ് എവർട്ടൺ ആവശ്യപ്പെടുന്ന തുക. എവർട്ടണിൽ വൻ തുകയ്ക്ക് എത്തിയ താരത്തിന് പ്രീമിയർ ലീഗിൽ തിളങ്ങാൻ ആയിരുന്നില്ല. .പക്ഷെ ഇംഗ്ലണ്ട് വിട്ട് ഫ്രാൻസിൽ എത്തിയപ്പോൾ ഫോം തിരികെ ലഭിച്ചു. പിർലോ പരിശീലകനായി എത്തിയത് മുതൽ കീനിനെ തിരികെ എത്തിക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. 30 മില്യണോളം ഉള്ള കരാറിലായിരുന്നു എവർട്ടൺ കീനിനെ യുവന്റസിൽ നിന്ന് രണ്ടു സീസൺ മുമ്പ് സീസണിൽ സ്വന്തമാക്കിയത്.