എം‌.എൽ.എസ് താരത്തെ ടീമിലെത്തിക്കാൻ ശ്രമിച്ച് റോമ

1230002861.0
- Advertisement -

എം‌.എൽ.എസ് താരത്തെ ടീമിലെത്തിക്കാൻ ശ്രമിച്ച് ഇറ്റാലിയൻ ടീമായ റോമ. മേജർ ലീഗ് സോക്കർ ടീമായ ഡല്ലാസ് എഫ്സിയുടെ ഫുൾ ബാക്ക് ബ്രയാൻ റെയ്നോൾഡ്സിനെയാണ് റോമ റാഞ്ചാൻ ശ്രമിക്കുന്നത്. ഡല്ലാസ് എഫ്സിയുടെ അക്കാദമി താരമായ ബ്രയാന്റെ ക്ലബ്ബുമായുള്ള കരാർ 2024 വരെയുണ്ട്‌. എന്നാൽ ഡല്ലാസ് എഫ്സി 10മില്ല്യണിൽ താഴെയുള്ള തുകയാണ് റോമയോട് ആവശ്യപ്പെടുന്നത്.

അണ്ടർ 18 യുണൈറ്റഡ് സ്റ്റേറ്റ്സ് മെൻസ് നാഷണൽ ടീം അംഗമാണ് ബ്രയാൻ. ഈ സീസണിൽ 19 മത്സരങ്ങൾ കളിച്ച ബ്രയാൻ നാല് ഗോളുകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. യുവന്റസ്, എസി മിലാൻ ടീമുകളും താരത്തിനായി ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Advertisement