കരാർ അംഗീകരിക്കുന്നില്ല മിലികിനെ വിൽക്കും എന്ന് നാപോളി

- Advertisement -

നാപോളിയുടെ സ്ട്രൈക്കർ ആയ മിലികിനെ വിൽക്കാൻ ക്ലബ് തീരുമാനിച്ചു എന്ന് നാപോളി. നാപോളിയുടെ ഡയറക്ടർ ആയ ക്രിസ്റ്റ്യാനോ ഗുയിൻടോളി ആണ് മിലികിനെ ട്രാൻസ്ഫർ മാർക്കറ്റിൽ ഇടുമെന്ന് അറിയിച്ചത്. താരം ക്ലബ് മുന്നോട്ടു വെച്ച കരാർ അംഗീകരിക്കാത്തതാണ് ക്ലബിനെ ഇത്തരം ഒരു തീരുമാനത്തിൽ എത്തിച്ചത്. 2021 സീസൺ അവസാനം വരെയാണ് മിലികിന് ഇപ്പോൾ നാപോളിയിൽ കരാർ ഉള്ളത്.

അതുകൊണ്ട് തന്നെ ഈ ട്രാൻസ്ഫർ വിൻഡോയിൽ മിലികിനെ വിറ്റില്ല എങ്കിൽ ക്ലബിന് താരത്തെ ഫ്രീ ട്രാൻസ്ഫറിൽ നഷ്ടമാകും. 50 മില്യൺ എങ്കിലും കിട്ടിയാൽ മാത്രമെ മിലികിനെ വിൽക്കുകയുള്ളൂ എന്നും നാപോളി പറയുന്നു. മികച്ച ഫോമിൽ ഉള്ള മിലികിനു വേണ്ടി യുവന്റസ്, ടോട്ടൻഹാം, ആഴ്സണൽ എന്നിവരൊക്കെ രംഗത്തുണ്ട്.

Advertisement