മിഖിതാര്യൻ ഇനി റോമയിൽ

ട്രാൻസഫ്ർ വിൻഡോയുടെ അവസാന ദിവസം ആഴ്സണൽ അറ്റാക്കിംഗ് താരം ഹെൻറിക് മിഖിതാര്യനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ റോമ ശക്തമാക്കി. ആഴ്സണലിൽ ഇപ്പോൾ അധികം അവസരങ്ങൾ ലഭിക്കാത്ത മിഖിതാര്യനെ ഇന്ന് റോമ സൈൻ ചെയ്യും . അർമേനിയൻ താരത്തെ ലോൺ അടിസ്ഥാനത്തിൽ ആദ്യം ഇറ്റലിയിൽ എത്തിക്കാൻ ആണ് റോമ ശ്രമിക്കുന്നത്.

ഒരു സീസൺ മുമ്പ് സാഞ്ചെസിന് പകരക്കാരനായാണ് മിഖിതാര്യൻ ആഴ്സണലിൽ എത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ സാഞ്ചെസ് പരാജയപ്പെട്ടതു പോലെ തന്നെ ആഴ്സണലിൽ മിഖിതാര്യനും പരാജയമായിരുന്നു. മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിലും നിരാശ മാത്രമായിരുന്നു മിഖിതര്യന്റെ സമ്പാദ്യം. ഡോർട്മുണ്ടിൽ ഉണ്ടായിരിക്കെ ജർമ്മനിയിലെ മികച്ച താരനായി വിലയിരുത്തപ്പെട്ട താരം ഇറ്റലിയിൽ തന്റെ പഴയ ഫോമിലേക്ക് എത്താം എന്ന പ്രതീക്ഷയിലാണ്.

Exit mobile version