മെസ്സിയുടെ പിതാവും ബാഴ്സലോണയും തമ്മിൽ ഉടൻ ചർച്ച, മെസ്സിക്ക് മൂന്ന് വർഷത്തെ കരാർ വാഗ്ദാനം ചെയ്യും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ വരുന്ന ആഴ്ച ബാഴ്സലോണ ആരാധകർക്കും ഫുട്ബോൾ ലോകത്തിനും നിർണായകമാകും. മെസ്സി ക്ലബ് വിടുമോ ഇല്ലയോ എന്നത് ഈ ആഴ്ച അറിയാൻ പറ്റും. പുതിയ പ്രസിഡന്റ് ലപോർട ചുമതലയേറ്റ ശേഷം ആദ്യമായി മെസ്സിയുടെ പിതാവും ഏജന്റുമായ ജോർഗെ മെസ്സി ബാഴ്സലോണയിൽ എത്തുകയാണ്. തിങ്കളാഴ്ച മെസ്സിയുടെ പിതാവ് ബാഴ്സലോണ പ്രസിഡന്റ് ലപോർടയുമായി ചർച്ച നടത്തും. ക്ലബ് വിടാൻ മെസ്സി കഴിഞ്ഞ സീസണിൽ തീരുമാനിച്ചിരുന്നു. മെസ്സി പി എസ് ജിയിലേക്ക് പോകും എന്നും അഭ്യൂഹങ്ങൾ ഉണ്ട്. അതിനിടയിൽ ആണ് ചർച്ച.

ബാഴ്സലോണയുമായി മെസ്സിയുടെ കരാർ ഈ ജൂണോടെ അവസാനിക്കും. മെസ്സി ഇപ്പോൾ ഫ്രീ ഏജന്റാണ്. അതുകൊണ്ട് തന്നെ മറ്റു വലിയ യൂറോപ്യൻ ക്ലബുകൾക്ക് ഒക്കെ ഇപ്പോൾ മെസ്സിയിൽ കണ്ണുണ്ട്. എന്തായാലും മെസ്സിക്ക് ഇപ്പോഴും ക്ലബ് വിടണം എന്ന ആഗ്രഹം ഉണ്ടോ എന്ന് ഈ വരുന്ന ആഴ്ച അറിയാം. പുതിയ പ്രസിഡന്റിന്റെ വരവ് മെസ്സിയുടെ മനസ്സ് മാറ്റും എന്നാണ് ക്ലബും ആരാധകരും വിശ്വസിക്കുന്നത്. മെസ്സിക്ക് മൂന്ന് വർഷത്തെ കരാർ വാഗ്ദാനം ചെയ്യാൻ ആണ് ബാഴ്സലോണ ഇപ്പോൾ ശ്രമിക്കുന്നത്‌