“എമ്പപ്പെയും നെയ്മറും പി എസ് ജിയിൽ തുടരുമെന്ന് ഉറപ്പില്ല”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പി എസ് ജിയുടെ സൂപ്പർ താരങ്ങൾ ക്ലബിൽ തുടരുമെന്ന് തനിക്ക് ഉറപ്പ് പറയാൻ ആകില്ല എന്ന് പരിശീലകൻ ടുക്കൽ. എമ്പപ്പെയും നെയ്മറും പി എസ് ജിയിൽ തന്നെ ഉണ്ടാകുമെന്ന് തനിക്ക് ഉറപ്പ് പറയാൻ ആകില്ല. ഫുട്ബോൾ ട്രാൻസ്ഫർ വിൻഡോ ഇപ്പോൾ അങ്ങനെയാണ്. എന്തും സംഭവിക്കാം. വൻ ക്ലബുകൾ ഒക്കെ ഈ താരങ്ങളെ വാങ്ങാൻ ശ്രമിക്കുന്നുണ്ട് എന്നും ടുക്കൽ പറഞ്ഞു.

എന്നാൽ തനിക്ക് ഇരുവരും ക്ലബിൽ തുടരണമെന്നാണ് ആഗ്രഹം. അത് നടക്കുമെന്നാണ് വിശ്വാസം എന്നും ടുക്കൽ പറഞ്ഞു. എമ്പപ്പെയെ സ്വന്തമാക്കാനായി റയൽ മാഡ്രിഡ് അടക്കമുള്ള ക്ലബുകൾ രംഗത്തുണ്ട്. നെയ്മറും ക്ലബ് വിട്ടേക്കുമെന്ന് അഭ്യൂഹങ്ങൾ വരുന്നുണ്ട്. പി എസ് ജിയുടെ ചാമ്പ്യൻസ് ലീഗിലെ മോശം പ്രകടനങ്ങളാണ് രണ്ട് താരങ്ങളെയും ക്ലബ് വിടാൻ പ്രേരിപ്പിക്കുന്നത്.