നോർവിച് താരം മാക്സ് ആരോൺസിനെ സ്വന്തമാക്കാൻ എവർട്ടൺ രംഗത്ത്

Images (64)

എവർട്ടൺ ഒരു മികച്ച യുവതാരത്തെ സൈൻ ചെയ്യാൻ ഒരുങ്ങുകയാണ്. നോർവിച് സിറ്റിയുടെ ഫുൾബാക്കായ മാക്സ് ആരോൺസുമായി എവർട്ടൺ ചർച്ച നടത്തുകയാണ് എന്നും താരം എവർട്ടണിലേക്ക് വരാൻ സാധ്യതയുണ്ട് എന്നും ട്രാൻസ്ഫർ വിദഗ്ദ്ധൻ ഫബ്രിസിയോ റൊമാനോ പറഞ്ഞു. 21കാരനായ താരം നോർവിചിനായി ഗംഭീര പ്രകടനമാണ് ഈ സീസണിൽ നടത്തിയത്.

നോർവിചിന്റെ പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചുവരവിൽ വലിയ പങ്കുവഹിക്കാനും ആരോസിന് ആയിരുന്നു. ആരോൺസ് നോർവിച് വിടും എന്നത് ഉറപ്പാണ്. എവർട്ടൺ മാത്രമല്ല മറ്റു വലിയ ക്ലബുകളും താരത്തിനായി ശ്രമിക്കുന്നുണ്ട്. ആഞ്ചലോട്ടിയും എവർട്ടണും ഒരു പുതിയ റൈറ്റ് ബാക്കിനായുള്ള അന്വേഷത്തിലുമാണ്‌. ഇംഗ്ലീഷ് അണ്ടർ 21 ടീം താരം കൂടിയാണ് ആരോൺസ്.