മാറ്റയെ സ്വന്തമാക്കാൻ തയ്യാറാണ് എന്ന് വലൻസിയ

മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ യുവാൻ മാറ്റ വളർന്നു വന്ന ക്ലബാണ് വലൻസിയ. മാറ്റ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും എന്ന അഭ്യൂഹങ്ങൾ ഉയരുന്നതിനാൽ മാറ്റ ക്ലബ് വിടുക ആണെങ്കിൽ അദ്ദേഹത്തെ സ്വന്തമാക്കാൻ തയ്യാറാണ് എന്ന് വലൻസിയ ക്ലബ് ഉടമ പീറ്റർ ലിം പറഞ്ഞു. അടുത്ത സീസണോടെ ഫ്രീ ഏജന്റാകുന്ന മാറ്റയ്ക്ക് വലൻസിയയിലേക്ക് സ്വാഗതം എന്ന് ലിം പറയുന്നു.

മാറ്റ 2007 മുതൽ 2011 വരെ ആയിരുന്നു വലൻസിയയിൽ കളിച്ചത്. അവിടെ നിന്നായിരുന്നു ചെൽസിയിലും പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡിലും എത്തിയത്. മാറ്റ അധികം മത്സരങ്ങൾ കളിക്കുന്നില്ല എങ്കിലും ഡ്രസിംഗ് റൂമിലെ വലിയ സാന്നിദ്ധ്യമാണ് അദ്ദേഹം. അതുകൊണ്ട് തന്നെ മാറ്റയെ നിലനിർത്താൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നത്. മാറ്റയെ തേടി ഇറ്റാലിയൻ ക്ലബായ യുവന്റസും രംഗത്ത് ഉണ്ട്.

Exit mobile version