“മാഞ്ചസ്റ്റർ വിടുന്നതാണ് ലുകാകുവിന് നല്ലത്”

ഇംഗ്ലീഷ് പ്രീമിയർ ലീഗായ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുന്നതാണ് ലുകാകുവിന് നല്ലത് എ‌ന്ന് ബെൽജിയൻ ദേശീയ ടീം പരിശീലകൻ റോബേർട്ടോ മാർടിനെസ്. അവസാന കുറേ കാലമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ ഫോമിൽ ഇല്ലാത്ത ലുകാകു പക്ഷെ രാജ്യത്തിനായി മികച്ച ഫോമിലാണ്. ഇതാണ് ക്ലബ് വിടണമെന്ന് മാർടിനെസ് പറയാൻ കാരണം. ലുകാകുവിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും ലുകാകു ക്ലബ് വിടുന്നതാണ് നല്ലത് എന്ന് അദ്ദേഹം പറഞ്ഞു.

ലുകാകുവിന് മികച്ച ക്ലബുകൾ പെട്ടെൻ‌ കണ്ടെത്താൻ ആകും എന്നും മാർടിനെസ് പറഞ്ഞു. ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാനിലേക്ക് ലുകാലു പോകും എന്ന് സൂചനകൾ ഉണ്ട്. താരം തന്നെ ഇത് സംബന്ധിച്ചുള്ള പ്രസ്ഥാവനകൾ ഇറക്കിയിരുന്നു. അവസാന രണ്ട് സീസണുകളായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമാണ് ലുകാകു. കഴിഞ്ഞ സീസണിലെ ദയനീയ പ്രകടനം താരത്തെ യുണൈറ്റഡ് ആരാധകരിൽ നിന്ന് അകറ്റിയിരുന്നു. ഒലെയുടെ ശൈലിക്ക് പറ്റിയതല്ല എന്നതും ലുകാകു ക്ലബ് വിടാനുള്ള കാരണമാകും.

Previous articleഇറ്റാലിയൻ ഇതിഹാസം നെസ്റ്റയ്ക്ക് പുതിയ പരിശീലക ചുമതല
Next articleജേസണ്‍ റോയിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ അവസാനിക്കുന്നുവോ?