മാർഷ്യൽ ഇന്നും ടീമിൽ ഇല്ല, മാഞ്ചസ്റ്റർ വിടുമോ?

ഫ്രഞ്ച് യുവതാരം ആന്റണി മാർഷ്യൽ ഇന്ന് നടന്ന പ്രീസീസൺ മത്സരത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഇറങ്ങിയില്ല. ഇതോടെ മാർഷ്യൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടേക്കും എന്ന അഭ്യൂഹം ശക്തമാവുകയാണ്. രണ്ട് മത്സരങ്ങൾക്ക് മുന്നേ തന്റെ കുഞ്ഞിനെ കാണാൻ നാട്ടിലേക്ക് പോയ മാർഷ്യൽ ഇനിയും തിരിച്ച് ടീമിനൊപ്പം എത്തിയില്ല. ഇന്ന് റയൽ മാഡ്രിഡിന് എതിരായ മത്സരത്തിൽ മാർഷ്യൽ സ്ക്വാഡിലെ ഉണ്ടായിരുന്നുല്ല.

മാർഷ്യൽ കുഞ്ഞിനെ കാണാൻ പോയതിനെയും തിരികെ എത്താൻ വൈകിയതിനെയും മൗറീനോ നേരത്തെ തന്നെ വിമർശിച്ചിരുന്നു. മൗറീനോയും മാർഷ്യലും തമ്മിൽ ഉള്ള പ്രശ്നങ്ങൾ കൂടി വരുന്നതായാണ് സൂചനകൾ. ഇന്ന് മാർഷ്യലിനെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ തനിക്ക് ഒന്നും പറയാനില്ല മത്സരത്തെ കുറിച്ച് മാത്രമെ പറയാനുള്ളൂ എന്നായിരുന്നു മൗറീനോ പറഞ്ഞത്. മാർഷ്യൽ തിരിച്ച് മാഞ്ചസ്റ്ററിൽ ട്രെയിനിങിനെത്തുമോ എന്ന ചോദ്യത്തിന് അറിയില്ല എന്നും മാഞ്ചസ്റ്റർ പരിശീലകൻ പറഞ്ഞു.

ടീമിലെ ഭൂരിഭാഗത്തിനും ടീമിനോട് നല്ല ആത്മാർത്ഥതയാണെന്ന് പറഞ്ഞ് മാർഷ്യലിന് മൗറീനോ സന്ദേശം നൽകുകയും ചെയ്തു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ സ്ഥിരം സ്റ്റാർട്ടിംഗ് പൊസിഷൻ കിട്ടാത്തതാണ് ആരാധകരുടെ ഇഷ്ട താരത്തെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമഴ നിയമത്തില്‍ വിന്‍ഡീസിനു ജയം
Next articleശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍, രണ്ടാം റൗണ്ടില്‍ പൊരുതി നേടിയ ജയം