മാൻസുകിചിനെ ജനുവരിയിൽ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സ്ട്രൈക്കർ ഇല്ലാതെ വലയുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് യുവന്റസ് താരമായ മാൻസുകിചിനെ സ്വന്തമാക്കിയേക്കും. ജനുവരി ട്രാൻസ്ഫറിൽ മാൻസുകിചിനെ സൈൻ ചെയ്യാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നത്. ഇതിനായി മാൻസുകിചുമായി ധാരണയുണ്ടാക്കിയതായി ക്ലബുമായി അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുവന്റസ് മാൻസുകിചിനു വേണ്ടി 10 മില്യണോളമാണ് ആവശ്യപ്പെടുന്നത്.

ഈ സീസണിൽ യുവന്റസിൽ യാതൊരു അവസരവുമില്ലാതെ നിൽക്കുകയാണ് മാൻസുകിച്. ചാമ്പ്യൻസ് ലീഗ് സ്ക്വാഡിൽ പോലും മാൻസുകിചിന് അവസരം ലഭിച്ചിരുന്നില്ല. അവസാന നാലു സീസണുകളിലും യുവന്റസിനൊപ്പം ആയിരുന്നു മാൻസുകിച് കളിച്ചിരുന്നത്. നാലു ലീഗ് കിരീടങ്ങളും മാൻസുകിച് ഇറ്റലിയിൽ നേടി. ക്രൊയേഷ്യയെ കഴിഞ്ഞ ലോകകപ്പിൽ ഫൈനൽ വരെ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരമാണ് മാൻസുകിച്. മുമ്പ് ബയേൺ മ്യൂണിക്ക്, അത്ലറ്റിക്കോ മാഡ്രിഡ് എന്നീ ക്ലബുകൾക്കായൊക്കെ മാൻസുകിച് കളിച്ചിട്ടുണ്ട്.