സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാൻസ്ഫർ ചർച്ചകൾ വീണ്ടും

Skysports Jadon Sancho Borussia Dortmund 5405106
Credit: Twitter

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കഴിഞ്ഞ സമ്മറിലെ ഏറ്റവും വലിയ ട്രാൻസ്ഫർ ലക്ഷ്യമായിരുന്നു സാഞ്ചോ. കഴിഞ്ഞ സീസണിൽ ഇരു ക്ലബുകളും തമ്മിൽ നീണ്ട കാലം ചർച്ചകൾ നടന്നിട്ടും മാഞ്ചസ്റ്ററിലേക്ക് സാഞ്ചോ എത്തിയിരുന്നില്ല. ഇപ്പോൾ യുണൈറ്റഡ് വീണ്ടും സാഞ്ചോയുമായി ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്. ഡോർട്മുണ്ട് ആവശ്യപ്പടുന്ന തുക കുറഞ്ഞതാണ് ചർച്ചകൾ സജീവമാകാനുള്ള കാരണം. കഴിഞ്ഞ സീസണിൽ 120 മില്യൺ ആയിരുന്നു ഡോർട്മുണ്ട് ആവശ്യപ്പെട്ടിരുന്നത്.

എന്നാൽ സാഞ്ചൊ തന്റെ കരാറിന്റെ അവസാന രണ്ട് വർഷത്തിലേക്ക് കടന്നതിനാൽ 80 മില്യൺ നൽകിയാൽ സാഞ്ചോയെ വിൽക്കാൻ ഡോർട്മുണ്ട് തയ്യാറാണ്. താരവും യുണൈറ്റഡിൽ വരാൻ ആണ് ആഗ്രഹിക്കുന്നത്. അവസരങ്ങൾ സൃഷ്ടിക്കാൻ ബ്രൂണോ ഫെർണാണ്ടസിനെ മാത്രം ആശ്രയിക്കുന്ന യുണൈറ്റഡഎ അവസ്ഥയ്ക്ക് ഒരു പരിഹാരം കണ്ടെത്താൻ സാഞ്ചോയുടെ വരവ് കൊണ്ട് സാധിക്കും. വലതു വിങ്ങർ എന്ന യുണൈറ്റഡിന്റെ ആഗ്രഹവും സാഞ്ചോ വന്നാൽ നടക്കും. എന്നാൽ ഡോർട്മുണ്ടുമായി കരാർ ചർച്ചകൾ ഒട്ടും എളുപ്പമല്ല എന്നാണ് മുൻ കാല അനുഭവങ്ങൾ യുണൈറ്റഡിന് കാണിച്ചു തന്നിട്ടുള്ളത്.

Previous articleരണ്ടാം സെഷനും ഉപേക്ഷിച്ചു, ലോര്‍ഡ്സിൽ രസംകൊല്ലിയായി മഴ
Next articleഅനുഭവ സമ്പത്ത് കൈവിടാതെ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ, തിയാഗോ സിൽവക്ക് പുതിയ കരാർ