മാഞ്ചസ്റ്റർ യുണൈറ്റഡോ പി എസ് ജിയോ ലക്ഷ്യമിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യുവന്റസിൽ തുടരാൻ താല്പര്യമില്ലാത്ത ക്രിസ്റ്റ്യാനോ റൊണാൾഡോ പുതിയ തട്ടകം നോക്കി തുടങ്ങി എന്നാണ് വാർത്തകൾ. യുവന്റസിന്റെ അവസാന രണ്ടു സീസണിലെ പ്രകടനം റൊണാൾഡോയെ നിരാശയിലാക്കിയിരുന്നു. ഇത്തവണ യുവന്റസിന് ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിക്കുമോ എന്നത് സംശയമായതും റൊണാൾഡോ ക്ലബ് വിടുന്നതിനെ കുറിച്ച് ചിന്തിക്കാൻ കാരണം. എന്നാൽ റൊണാൾഡോക്ക് പോകാൻ അധികം ക്ലബുകൾ ഇല്ല.

ക്രിസ്റ്റ്യാനോ റൊണാൾഡോ തിരിച്ച് റയൽ മാഡ്രിഡിൽ വരില്ല എന്ന് റയൽ ഉടമ പെരസ് പറഞ്ഞിരുന്നു. ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കോ പി എസ് ജിയിലേക്കോ പോകാൻ ആണ് റൊണാൾഡോ ശ്രമിക്കുന്നത്. മുൻ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് റൊണാൾഡോയെ സ്വാഗതം ചെയ്യുന്നുണ്ട് എങ്കിലും കവാനിയുടെ കരാർ പുതുക്കിയ യുണൈറ്റഡ് ഇനി റൊണാൾഡോയെ ടീമിലേക്ക് എത്തിക്കുമോ എന്നത് സംശയമാണ്‌. പിന്നെ പി എസ് ജി ആണുള്ളത്‌. റൊണാൾഡോയുടെ ഏജന്റ് പി എസ് ജിയുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.