30 മില്യൺ നൽകിയാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വരാനെയെ സ്വന്തമാക്കാം

Img 20210303 004153
Credit: Twitter
- Advertisement -

പുതിയ സീസണിലേക്ക് ഒരു സെന്റർ ബാക്കിനെ തേടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രാഥമികമായി ലക്ഷ്യമിടുന്നത് റയൽ മാഡ്രിഡ് താരം റാഫേൽ വരാനെ ആണ്. റയൽ മാഡ്രിഡിൽ ഒരു വർഷത്തെ കരാർ മാത്രം ബാക്കിയുള്ള വരാനെയെ 30 മില്യൺ യൂറോ ലഭിക്കുകയണെങ്കിൽ വിൽക്കാൻ റയൽ മാഡ്രിഡ് തയ്യാറാണ്. ഈ പണം നൽകാൻ യുണൈറ്റഡ് തയ്യാറാകുമോ എന്നത് ഒരു ചോദ്യമായി അവശേഷിക്കുന്നു.

റയൽ മാഡ്രിഡിൽ കരാർ പുതുക്കാൻ തയ്യാറാവാത്ത ഫ്രഞ്ച് സെന്റർ ബാക്ക് വരാനെയെ തേടി മാഞ്ചസ്റ്റർ യുണൈറ്റഡ് മാത്രല്ല മറ്റു വലിയ ക്ലബുകളും രംഗത്ത് ഉണ്ട്. വരാനെ ക്ലബ് വിടും എന്ന് റയൽ മാഡ്രിഡ് പ്രസിഡന്റ് പെരെസ് സൂചന നൽകിയിരുന്നു. പുതിയ പരിശീലകൻ ആഞ്ചലോട്ടിയുമായി സംസാരിച്ച ശേഷമാകും വരാനെ അന്തിമ തീരുമാനം എടുക്കുക.

ഹാരി മഗ്വയറിന് പങ്കാളിയായി ആണ് ഒരു സെന്റർ ബാക്കിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് തേടുന്നത്.. പരിചയ സമ്പത്തും ഒപ്പം വേഗതയും ഉള്ള വരാനെ യുണൈറ്റഡിന്റെ ഡിഫൻസീവ് പ്രശ്നങ്ങൾക്ക് പരിഹാരമായി മാറും എന്ന് ഒലെയും കരുതുന്നു. 28 വയസ്സുള്ള താരത്തിന് ഇനിയും നല്ല കാലം ബാക്കി കിടക്കുന്നു എന്നാണ് ആരാധകരും വിശ്വസിക്കുന്നത്.

Advertisement