മാഞ്ചസ്റ്റർ സിറ്റിയിൽ കരാർ പുതുക്കില്ല എന്ന് എറിക് ഗാർസിയ

മാഞ്ചസ്റ്റർ സിറ്റിയുടെ യുവ സെന്റർ ബാക്ക് എറിക് ഗാർസിയ താൻ മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം പുതിയ കരാർ ഒപ്പുവെക്കില്ല എന്ന് വ്യക്തമാക്കി. അടുത്ത കൊല്ലമാണ് ഗാർസിയയുടെ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കരാർ അവസാനിക്കുന്നത്. ഈ കരാർ പുതുക്കില്ല എന്ന് താൻ ക്ലബിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട് എന്ന് ഗാർസിയ പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റിയോട് തനിക്ക് ഏറെ നന്ദിയുണ്ട് അവരാണ് തനിക്ക് ആത്മവിശ്വാസവും അവസരവും നൽകിയത് എന്നും ഗാർസിയ പറഞ്ഞു.

ഗാർസിയ ബാഴ്സലോണയിലേക്ക് പോകാൻ ആണ് ശ്രമിക്കുന്നത്‌. ഇത് സംബന്ധിച്ച് ബാഴ്സലോണയും സിറ്റിയും തമ്മിൽ ചർച്ചകൾ നടക്കുന്നുമുണ്ട്‌ മുൻ ബാഴ്സലോണ അക്കാദമി താരമായ ഗാർസിയ 2018ൽ ആയിരുന്നു ബാഴ്സലോണ വിട്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് വന്നത്. അതിനു ശേഷം താരം സിറ്റിക്കൊപ്പം പ്രതീക്ഷ നൽകുന്ന പ്രകടനങ്ങൾ കാഴ്ചവെച്ചു. താരം നടത്തുന്ന മികച്ച പ്രകടനങ്ങളാണ് ബാഴ്സലോണക്ക് താരത്തെ വീണ്ടും സ്വന്തമാക്കണമെന്ന ആഗ്രഹം നൽകിയത്. 19കാരനായ ഗാർസിയ ബാഴ്സലോണയുടെ അക്കാദമയിൽ 9 വർഷത്തോളം കളിച്ചിരുന്നു.

Exit mobile version