
വെസ്റ്റ്ഹാം യുണൈറ്റഡിന്റെ സ്റ്റാർ സ്ട്രൈക്കർ മാർകോ അർണോട്ടോവികിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെത്തികാനായി ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഏകദേശം 50മില്യൺ പൗണ്ട് തുകയാണ് വെസ്റ്റ്ഹാം അർണോട്ടോവിക്കിനായി വെസ്റ്റ്ഹാം ആവശ്യപ്പെടുന്നത്.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ആണ് 29കാരനായ അർണോട്ടോവിക് സ്റ്റോക് സിറ്റിയിൽ നിന്നും 24 മില്യൺ പൗണ്ട് തുകക്ക് വെസ്റ്റ്ഹാം യുണൈറ്റഡിൽ എത്തിയത്. തന്റെ ആദ്യ സീസണിൽ 11 ഗോളുകളാണ് ഓസ്ട്രിയക്കാരനായ അർണോട്ടോവിക് ലണ്ടൻ ക്ലബിൽ നേടിയത്.
2009ൽ ഇന്റർ മിലൻറെ കൂടെ അർണോട്ടോവിക് ജോസ് മൗറീൻഹോയുടെ കീഴിൽ കളിച്ചിട്ടുണ്ട്. 3 തവണ മാത്രമേ അർണോട്ടോവിക്കിന് അന്ന് കളിക്കാൻ അവസരം ലഭിച്ചുള്ളൂ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial