മാഞ്ചസ്റ്റർ യുണൈറ്റഡ് വിടില്ലെന്ന് ലിൻഡെലോഫ്

- Advertisement -

ബാഴ്സലോണയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സെന്റർ ബാക്ക് ലിൻഡെലോഫ്. സ്വീഡിഷ് ഡിഫൻഡർക്ക് വേണ്ടി ബാഴ്സലോണ രംഗത്ത് ഉണ്ട് എന്ന അഭ്യൂഹങ്ങൾ ഉയരുന്നതിനിടെയാണ് ഇത് നിഷേധിച്ച് ലിൻഡെലോഫ് രംഗത്ത് എത്തിയിരിക്കുന്നത്. താൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ സന്തോഷവാനാണെന്ന് ലിൻഡെലോഫ് മാധ്യമങ്ങളോട് പറഞ്ഞു.

പുതിയ സീസണിൽ വലിയ പ്രതീക്ഷയുണ്ട് എന്നും യുണൈറ്റഡിൽ താൻ തീർത്തും സന്തോഷവാനാണെന്നും ആണ് ലിൻഡെലോഫ് പറഞ്ഞത്. കഴിഞ്ഞ സീസൺ തനിക്ക് ആദ്യ സീസണേക്കാൾ മെച്ചപ്പെട്ട സീസൺ ആയിരുന്നു എന്നും ഇനിയും മെച്ചപ്പെടാനാണ് ശ്രമിക്കുന്നത് എന്നും ലിൻഡെലോഫ് പറഞ്ഞു. ലിൻഡെലോഫിന് പങ്കാളിയായി ലെസ്റ്റർ സിറ്റി താരം ഹാരി മഗ്വയറിനെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ.

Advertisement