മാഞ്ചസ്റ്റർ യുണൈറ്റഡിൽ സന്തോഷവാനാണ്, ക്ലബ് വിടുമെന്ന വാർത്തകൾ നിഷേധിച്ച് ഡി ഹിയ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ഡി ഹിയ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരണവുമായി ഡി ഹിയ തന്നെ രംഗത്ത്. താൻ ക്ലബിൽ സന്തോഷവാനാണെന്നും ഇത്തരം ചർച്ചകൾക്കുള്ള സമയം അല്ല ഇതെന്നും ഡി ഹിയ പറഞ്ഞു. 8 വർഷമായി താൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയിട്ട്. ഇതെനിക്ക് വീട് പോലെയാണ്. ഈ ക്ലബും ആരാധകരും എനിക്ക് തരുന്ന സ്നേഹവും ആരാധനയും എനിക്ക് മനസ്സിലാകുന്നുണ്ട് എന്നും ഡി ഹിയ പറഞ്ഞു.

ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് നിർണായക മത്സരങ്ങളാണ് മുന്നിൽ ഉള്ളത്. ഈ സമയത്ത് ഇത്തരം ചർച്ചകളിലേക്ക് പോയി ഫുട്ബോളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ടീമോ താനോ ആഗ്രഹിക്കുന്നില്ല എന്നും ഡി ഹിയ പറഞ്ഞു. ഡി ഹിയ കരാർ ഒപ്പുവെക്കുമെന്ന് തനിക്ക് ഉറപ്പില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ മൗറീനോ ആണ് കഴിഞ്ഞ ദിവസം പറഞ്ഞത്.

Advertisement