മാഞ്ചസ്റ്റർ വിടുമോ ഇല്ലയോ എന്ന് ഒരാഴ്ചക്കകം അറിയാമെന്ന് ലുകാകു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ താല്പര്യം പ്രകടിപ്പിച്ച ബെൽജിയൻ സ്ട്രൈക്കർ റൊമേലു ലുകാകു തന്റെ ഭാവി ഒരാഴ്ചക്കകം അറിയാൻ ആകുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ പ്രീ സീസൺ മത്സരത്തിൽ ലുകാകു കളിച്ചിരുന്നില്ല. ഇത് പരിക്ക് കൊണ്ടാണെന്ന് പരിശീലകൻ ഒലെ പറഞ്ഞു.

ലുകാകുവിനെ സ്വന്തമാക്കാൻ ഇന്റർ മിലാൻ രംഗത്തുണ്ട്. കഴിഞ്ഞ ദിവസം ഔദ്യോഗികമായി തന്നെ ഇംഗ്ലണ്ടിൽ എത്തിയ ഇന്റർ മിലാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് ബോർഡുമായി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ യുണൈറ്റഡ് വിടുമോ എന്നുള്ള മാധ്യമങ്ങളുടെ ഇന്നത്തെ ചോദ്യത്തിന് ഒരാഴ്ചക്കകം എല്ലാവർക്കും അതറിയാൻ ആകും എന്നായിരുന്നു ലുകാകുവിന്റെ മറുപടി.

85 മില്യണോളമാണ് ലുകാലുവിന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇട്ടിരിക്കുന്ന വില. അത് നൽകാൻ ഇന്റർ മിലാൻ തയ്യാറാണ് എന്നാണ് വിവരങ്ങൾ. മാഞ്ചസ്റ്റർ യുണൈറ്റഡിൽ അടുത്ത കാലത്തായി ഫോമിൽ അല്ലായെങ്കിലും ബെൽജിയത്തിനായി ഗംഭീര ഫോമിൽ തന്നെ ലുകാകു കളിക്കുന്നുണ്ട്.

നേരത്തെ ഇറ്റലിയിൽ കളിക്കാൻ ആഗ്രഹമുണ്ട് എന്ന് ലുകാകു തന്നെ പറഞ്ഞിരുന്നു. ഇക്കാർഡിയെ വിറ്റു കൊണ്ട് ലുകാകുവിനെ ക്ലബിന്റെ ഒന്നാം സ്ട്രൈക്കർ ആക്കാൻ ആണ് ഇന്റർ മിലാൻ ശ്രമിക്കുന്നത്.