ലിവർപൂൾ ഡിഫൻഡറെ സ്വന്തമാക്കാൻ ലാസിയോ രംഗത്ത്

- Advertisement -

ലിവർപൂളിൽ അവസരങ്ങൾ കുറയുന്ന സെന്റർ ബാക്കായ ഡെജൻ ലോവെറനെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബായ ലാസിയോ ശ്രമിക്കുന്നു. ലോവെറെൻ തന്റെ കരാറിന്റെ അവസാന മാസങ്ങളിലാണ് ഇപ്പോൾ ഉള്ളത്. അതുകൊണ്ട് തന്നെ ലാസിയോക്ക് താരത്തെ ഫ്രീ ട്രാൻസ്ഫറിൽ സ്വന്തമാക്കാൻ ആകും. ലിവർപൂളും ലോവെറെനും തമ്മിലുള്ള ചർച്ചകൾ ഇപ്പോൾ അവസാനിച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.

സീരിഎയിൽ കിരീട പോരാട്ടത്തിൽ ഉള്ള ലാസിയോ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ ആകും എന്ന് ഏതാണ്ട് ഉറപ്പായ അവസരത്തിലാണ് ടീം ശക്തമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരിക്കുന്നത്. ക്രൊയേഷ്യൻ സെന്റർ ബാക്കായ ലോവെറെൻ ക്രൊയേഷ്യയുടെ ലോകകപ്പ് ഫൈനൽ വരെയുള്ള യാത്രയിൽ പ്രധാന പങ്കുവഹിച്ചിരുന്ന താരമാണ്. ഇത്തവണ പ്രീമിയർ ലീഗിൽ ആകെ ഒമ്പതു മത്സരങ്ങളാണ് ലോവെറെൻ കളിച്ചത്.

Advertisement