ശകീരിയെ സ്വന്തമാക്കാൻ ഒരുങ്ങി ലിവർപൂൾ, തട്ടി എടുക്കാൻ തയ്യാറെടുത്ത് ഇറ്റാലിയൻ വമ്പന്മാർ

സ്റ്റോക്ക് സിറ്റി താരം സ്കോർഡൻ ശകീരിയെ സ്വന്തമാക്കാൻ ലിവർപൂൾ തയ്യാറെടുക്കുമ്പോൾ താരത്തിന് ഓഫറുമായി ഇറ്റാലിയൻ ക്ലബ്ബ് ലാസിയോയും രംഗത്ത്. ഇതോടെ താരത്തിന്റെ തീരുമാനം നിർണായകമായി.

നബീൽ ഫെകിറിന്റെ ട്രാൻസ്ഫർ നടക്കാതെ വന്നതോടെയാണ് ക്ളോപ്പ് ശകീരിയെ സ്വന്തമാക്കാൻ ശ്രമം തുടങ്ങിയത്. 15 മില്യൺ മുതൽ 20 മില്യൺ വരെയാണ് താരത്തിന്റെ വില എന്നത് കൊണ്ട് തന്നെ ഇരു ടീമുകൾക്കും പണം പ്രശ്നമാകാൻ ഇടയില്ല. 2015 ൽ സീരി എ യിൽ ഇന്റർ മിലാന് വേണ്ടി താരം 6 മാസത്തോളം കളിച്ചിരുന്നെങ്കിലും കാര്യമായ പ്രകടനം നടത്താൻ പറ്റിയിരുന്നില്ല.

26 വയസുകാരനായ സ്വിസ് ദേശീയ താരം ലോകകപ്പിൽ നല്ല പ്രകടനമാണ്‌കാഴ്ച വച്ചത്. കഴിഞ്ഞ സീസണിൽ സ്റ്റോക്കിനായി 8 ഗോളുകളും 6 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial