ലെപ്സിഗിന്റെ മിഡ്ഫീൽഡറെ റാഞ്ചാനൊരുങ്ങി ലിവർപൂൾ

ആർബി ലെപ്സിഗിന്റെ മിഡ്ഫീൽഡറെ റാഞ്ചാനൊരുങ്ങി ലിവർപൂൾ. ആർബി ലെപ്സിഗിന്റെ ആസ്ട്രിയൻ മധ്യനിരതാരം മാഴ്സൽ സാബിറ്റ്സറെ ടീമിലെത്തിക്കാനാണ് പ്രീമിയർ ലീഗ് ക്ലബ്ബിന്റെ ശ്രമം. 2022ൽ കരാർ അവസാനിക്കുന്ന സാബിറ്റ്സറെ 17 മില്ല്യൺ നൽകിയാൽ സ്വന്തമാക്കാം എന്നാണ് ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ലെപ്സിഗിന്റെ ബുണ്ടസ് ലീഗയിലെ കുതിപ്പിൽ പ്രധാന പങ്ക് വഹിച്ച താരമാണ് മാഴ്സൽ സാബിസ്റ്റെർ. ആസ്ട്രിയൻ ക്ലബ്ബായ റാപ്പിഡ് വിയന്നയിൽ നിന്നുമാണ് സാബിസ്റ്റെർ ലെപ്സിഗിലേക്ക് എത്തുന്നത്. ആസ്ട്രിയൻ ദേശീയ ടീമിന്റെ അവിഭാജ്യഘടകം കൂടിയാണ് സാബിസ്റ്റെർ. നിലവിൽ ടീമിനൊപ്പം യൂറോ 2020ക്യാമ്പിലാണ് താരം. മറ്റ് പ്രീമിയർ ലീഗ് ക്ലബ്ബുകളിൽ നിന്നും സാബിസ്റ്ററിനായി ഓഫറുകൾ വരുന്നുണ്ട്.

Exit mobile version