റയലിന്റെ യുവ ലെഫ്റ്റ് ബാക്കിനായി എവർട്ടൺ രംഗത്ത്

ട്രാൻസ്ഫർ വിൻഡോ സജീവമായതോടെ ടീം ശക്തമാക്കാനുള്ള നീക്കങ്ങൾ പ്രീമിയർ ലീഗ് ക്ലബായ എവർട്ടണും തുടങ്ങി. റയൽ മാഡ്രിഡ് ലെഫ്റ്റ് ബാക്കായ സെർജിയോ റിഗുയിലണെ ആണ് എവർട്ടൺ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. 23കാരനായ താരത്തിനു വേണ്ടി 20 മില്യൺ ആണ് ആഞ്ചലോട്ടിയുടെ ടീം ഓഫർ ചെയ്തിരിക്കുന്നത്. ബെയ്ൻസ് വിരമിച്ചതോടെ ലെഫ്റ്റ് ബാക്കിൽ ഡിഗ്നെയ്ക്ക് രണ്ടാമനായി ആരും ഇല്ലാത്തതാണ് ഈ ഓഫർ നൽകാനുള്ള കാരണം.

റയലിൽ നിന്ന് ലോണടിസ്ഥാനത്തിൽ സെവിയ്യയിൽ ആയിരുന്നു സെർജിയോ ഈ കഴിഞ്ഞ സീസണിൽ കളിച്ചിരുന്നത്. സെവിയ്യക്ക് വേണ്ടി 30ൽ അധികം മത്സരങ്ങൾ കളിച്ച താ സെവിയ്യയുടെ ചാമ്പ്യൻസ് ലീഗ് യോഗ്യതയിൽ വലിയ പങ്കു തന്നെ വഹിച്ചു. 2005 മുതൽ റയൽ മാഡ്രിഡ് അക്കാദമിക്ക് ഒപ്പം സെർജിയോ ഉണ്ട്. താരത്തെ സ്ഥിര കരാറിൽ സ്വന്തമാക്കാൻ സെവിയ്യയും ശ്രമിക്കുന്നുണ്ട്.

Exit mobile version