ആഴ്സണലിനൊപ്പം പ്രീസീസൺ ടൂറിനില്ലെന്ന് ക്യാപ്റ്റൻ

- Advertisement -

ആഴ്സണൽ ക്യാപ്റ്റൻ കൊഷേൽനി ക്ലബ് വിടാം ഒരുങ്ങുന്നു. ഫ്രഞ്ച് സെന്റർ ബാക്കായ താരം ക്ലബിനൊപ്പം പ്രീസീസൺ ടൂറിന് പോകാൻ വിസമ്മതിച്ചിരിക്കുകയാണ് ഇപ്പോൾ. ക്ലബ് തന്നെ ഔദ്യോഗികമായി ഇത് അറിയിച്ചിരിക്കുകയാണ്. കൊഷേൽനിയുടെ ഈ തീരുമാനം നിരാശ നൽകുന്നു എന്ന് ക്ലബ് പറഞ്ഞു. താരവുമായി ചർച്ച ചെയ്ത് പ്രശ്നങ്ങൾ പരിഹരിക്കാൻ ആകുമെന്നാണ് പ്രതീക്ഷ എന്നും ക്ലബ് പറഞ്ഞു.

ആഴ്സണലിൽ കൊഷേൽനി കരറിന്റെ അവസാന വർഷത്തിലാണ് ഉള്ളത്. താരം ക്ലബ് വിടാൻ ഒരുങ്ങതിന്റെ ഭാഗമായാണ് ഇപ്പോൾ പ്രീസീസണിൽ പോകാതിരിക്കുന്നത്. ആഴ്സണലിൽ തന്റെ ഭാവിയിൽ ഉറപ്പില്ലാത്ത കൊഷേൽനി ഇപ്പോൾ ഫ്രഞ്ച് ക്ലബായ ബോർഡക്സുമായാണ് ചർച്ചകൾ നടത്തുന്നത്. ബോർഡക്സ് കൊഷേൽനിക്ക് മൂന്ന് വർഷത്തെ കരാർ വാഗ്ദാനം ചെയ്തിട്ടുണ്ട് എന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2010 മുതൽ ആഴ്സണലിൽ ഉള്ള താരമാണ് കൊഷേൽനി.

Advertisement