ലൈപ്സിഗിന്റെ കൊനാറ്റെയെ ലക്ഷ്യം വെച്ച് ലിവർപൂളും

20210330 141025

ലൈപ്സിഗ് താരം ഇബ്രാഹിം കൊനാറ്റയ്ക്കായി ലിവർപൂളും രംഗത്ത്. 21കാരനായ സെന്റർ ബാക്കിനായുള്ള പോരാട്ടത്തിൽ വലിയ ക്ലബുകൾക്ക് ഒപ്പം ഇപ്പോൾ ലിവർപൂളും ചേർന്നിരിക്കുകയാണ്. ലിവർപൂൾ വൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും ഒക്കെ താരത്തിനായി ശ്രമിക്കുന്നുണ്ട്. ഈ സീസൺ അവസാനം കൊനാറ്റയെ ടീമിൽ എത്തിക്കാൻ ആണ് ലിവർപൂൾ ശ്രമിക്കുന്നത്. വാൻ ഡൈകിന് പങ്കാളി ആയാലും ക്ലോപ്പ് കൊനാറ്റയെ കാണുന്നത്. ഡിഫൻസിലെ പ്രശ്നങ്ങൾ ഒക്കെ പരിഹരിക്കാൻ ഈ ഫ്രഞ്ച് യുവതാരത്തിന് ആകും എന്ന് ക്ലബും കരുതുന്നു.

ഇതിനകം തന്നെ ഫ്രാൻസിനായി പത്തിൽ അധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമാണ് കൊനാറ്റെ. ലൈപ്സിഗിന്റെ സെന്റർ ബാക്ക് കൂട്ടുകെട്ടുകളായ ഉപമെകാനോയും കൊനാറ്റയും ക്ലബ് വിടും എന്നാണ് ഇപ്പോൾ സൂചനകൾ. ലൈപ്സിഗ് വലിയ തുക ചോദിക്കുന്നത് കൊണ്ടാണ് ഉപമെകാനോയിൽ നിന്ന് വലിയ ക്ലബുകൾ എല്ലാം കൊനാറ്റയിലേക്ക് ശ്രദ്ധ തിരിച്ചത്.