ബാഴ്സലോണ വിട്ട കെവിൻ പ്രിൻസ് ബോട്ടങ്ങ് ജർമ്മനിയിലേക്ക്

ആരും പ്രതീക്ഷിക്കാതെ ബാഴ്സലോണയിൽ കഴിഞ്ഞ സീസണിൽ എത്തിയ കെവിൻ പ്രിൻസ് ബോട്ടങ്ങ് ഇത്തവണ ജർമ്മനിയിൽ ആകും കളിക്കുക. ഘാന അറ്റാക്കിംഗ് മിഡ്ഫീൽഡർ ആയ കെവിൻ പ്രിൻസ് ബോട്ടങ്ങ് കഴിഞ്ഞ സീസണിൽ സസുവോളയ നിന്ന് ലോണടിസ്ഥാനത്തിൽ ആയിരുന്നു ബാഴ്സയിൽ എത്തിയത്. ലോൺ കാലാവധി അവസാനിച്ചതോടെ താരത്തെ ബാഴ്സ തിരിച്ചയച്ചിരുന്നു.

ഇറ്റാലിയൻ ക്ലബായ സസുവോളയ്ക്ക് താരത്തെ നിലനിർത്താൻ താല്പര്യമില്ലാത്തതിനാൽ കെവിൻ പ്രിൻസിന്റെ മുൻ ക്ലബായ ഫ്രാങ്ക്ഫർട് ആണ് താരത്തെ സ്വന്തമാക്കാൻ നോക്കുന്നത്. മുമ്പ് 2017-18 സീസണിൽ ബോട്ടങ്ങ് ജർമ്മനിയിൽ ആയിരുന്നു കളിച്ചത്. ജർമ്മൻ ഇന്റർനാഷണൽ ജെറോം ബോട്ടങ്ങിന്റെ സഹോദരനാണ് കെവിൻ പ്രിൻസ്. മുമ്പ് എ സി മിലാൻ, ടോട്ടൻഹാം, ഡോർട്മുണ്ട് തുടങ്ങിയ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്.

Exit mobile version