വാൻഡൈകിന് കൂട്ടായി കൗലിബലിയെ എത്തിക്കാൻ ലിവർപൂൾ ശ്രമം

- Advertisement -

ഡിഫൻസ് കൂടുതൽ ശക്തമാകകൻ വേണ്ടി പുതിയ സെന്റർ ബാക്കിനെ തേടുകയാണ് ലിവർപൂൾ. ഇതിനകം തന്നെ വാൻഡൈക് നെടും തൂണായി ഉണ്ടെങ്കിലും അദ്ദേഹത്തിന് കൂട്ടായി വാൻ ഡൈകിനോളം തന്നെ വലിയ ഒരു ഡിഫൻഡറെ ആണ് പ്രീമിയർ ലീഗ് ചാമ്പ്യന്മാർ ഇപ്പോൾ ലക്ഷ്യമിടുന്നത്‌‌. ഇതിനായി നാപോളിയുടെ കരുത്തുറ്റ സെന്റർ ബാക്ക് കൗലിബലിയ്ക്കായി ലിവർപൂൾ ശ്രമങ്ങൾ ആരംഭിച്ചു.

നാപോളിയുടെ സെന്റർ ബാക്കായ കൗലിബലിക്ക് വേണ്ടി ലിവർപൂളിന്റെ വൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡും ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇറ്റലിയിലെ ഏറ്റവും മികച്ച ഡിഫൻഡറെ സ്വന്തമാക്കാൻ വലിയ തുക തന്നെ ആരായാലും നൽകേണ്ടി വരും. ലിവർപൂൾ വലിയ തുകയും ഒപ്പം അവരുടെ സെന്റർ ബാക്കായ ലോവ്റെനെയും നൽകാൻ ഒരുക്കമാണ്. ലിവർപൂൾ ഈ സീസണിൽ വലിയ ട്രാൻസ്ഫറുകൾക്ക് ഇല്ല എന്ന് പറയുന്നുണ്ട് എങ്കിലും കൗലിബലിയെ ലഭിക്കുക ആണെങ്കിൽ അവർ എത്ര തുകയും ചിലവാക്കിയേക്കും.

Advertisement