ഹാരി കെയ്നിനെ പ്രീമിയർ ലീഗ് ക്ലബുകൾക്ക് വിൽക്കില്ല എന്ന് സ്പർസ്

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ സ്പർസ് അവരുടെ സ്റ്റാർ പ്ലയർ ഹാരി കെയ്നെ വിറ്റേക്കും എന്ന് പറഞ്ഞെങ്കിലും അത് ഒരിക്കലും ഇംഗ്ലീഷ് ക്ലബുകൾക്ക് ആയിരിക്കില്ല. പ്രീമിയർ ലീഗിലെ വൈരികൾക്ക് ആർക്കും കെയ്നിനെ നൽകി അവരെ കൂടുതൽ ശക്തരാക്കേണ്ടതില്ല എന്നാണ് സ്പർസിന്റെ നിലപാട്. വർഷങ്ങൾക്ക് മുമ്പ് ബെയ്ലിനെ വിറ്റപ്പോഴും ഇതു തന്നെയായിരുന്നു സ്പർസിന്റെ തീരുമാനം.

ഇതോടെ കെയ്നിനെ സ്വന്തമാക്കാൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതീക്ഷ നഷ്ടമായി. ഇനി സ്പെയിനിലെ വമ്പന്മാർ എങ്ങാനുമെ കെയ്നിനായി രംഗത്ത് വരാൻ സാധ്യതയുള്ളൂ. 200 മില്യൺ ലഭിക്കുക ആണെങ്കിൽ കെയ്നിനെ വിൽക്കാം എന്നാണ് ക്ലബ് ഉടമ ലെവി പറയുന്നത്. എന്നാൽ ഇത്രയും തുക നൽകി കെയ്നിനെ ആരെങ്കിലും സ്വന്തമാക്കുമോ എന്ന് സംശയമാണ്.

Previous article“ലോക്ക് ഡൗൺ കാലത്ത് അധികം ഭക്ഷണം കഴിക്കാതിരിക്കാൻ പാടാണ്” – ഹസാർഡ്
Next articleമോദി സര്‍ക്കാര്‍ കാരണം ഇന്ത്യയുമായി കളിക്കുവാനുള്ള പാക്കിസ്ഥാന്റെ ആഗ്രഹം നടക്കില്ല – ഷാഹിദ് അഫ്രീദി