റഷ്യൻ താരത്തെ ടീമിലെത്തിക്കാൻ യുവന്റസ്

- Advertisement -

റഷ്യൻ യുവതാരത്തെ സ്വന്തമാക്കാൻ ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ്. CSKA മോസ്കോ മിഡ്ഫീൽഡർ അലക്‌സാണ്ടർ ഗോലോവിനെ സ്വന്തമാക്കാനാണ് യുവന്റസ് ശ്രമിക്കുന്നത്. 22 കാരനായ താരം റഷ്യൻ ലോകകപ്പിൽ റഷ്യക്ക് വേണ്ടി ഇറങ്ങുന്നുണ്ട്. ലോകകപ്പിലെ റഷ്യ – സൗദി അറേബിയ മത്സരത്തിൽ അലക്‌സാണ്ടർ ഗോലോവ് കളിക്കുമെന്നുറപ്പാണ്. ഇറ്റാലിയൻ മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് ലോകകപ്പിന് മുന്നോടിയായി ഒഫീഷ്യൽ അനൗൺസ്‌മെന്റ് വരുമെന്ന് കരുതുന്നു.

CSKA മോസ്കോയിൽ സീനിയർ കരിയർ ആരംഭിച്ച അലക്‌സാണ്ടർ ഗോലോവ് 81 മത്സരങ്ങളിൽ ഒൻപത് ഗോളുകൾ നേടിയിട്ടുണ്ട്. റഷ്യയുടെ എല്ലാ തലത്തിലുമുള്ള ടീമുകളിൽ കളിച്ച അലക്‌സാണ്ടർ ഗോലോവ് ദേശീയയ ടീമിന് വേണ്ടി പത്തോന്പത് മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement