ബോട്ടങ്ങിനെ സ്വന്തമാക്കാൻ യുവന്റസ്

- Advertisement -

ബയേൺ മ്യൂണിക്കിന്റെ പ്രതിരോധ താരമായ ജെറോം ബോട്ടങ്ങിനെ സ്വന്തമാക്കാൻ സീരി എ ചാമ്പ്യന്മാരായ യുവന്റസ്. മുൻ ലോക ചാമ്പ്യനായ ജർമ്മൻ താരം ലോകത്തെ മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. റഷ്യൻ ലോകകപ്പിൽ ജർമ്മൻ സ്‌ക്വാഡിൽ ഇടം നേടിയ താരം തന്റെ 72 ക്യാപ്പിനായി കാത്തിരിക്കുകയാണ്. ബയേണിന്റെ സിഈഓ കാൾ ഹെയിൻസ് റെമെനിഗെ പ്രതിരോധതാരത്തിനായി മികച്ച ഓഫറുകൾ വന്നാൽ ക്ലബ് വിടുമെന്ന് സൂചന നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് യുവന്റസ് താരത്തിനായി ശ്രമിക്കുന്നത്.

2011, ൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നാണ് ബവേറിയയിലേക്ക് ബോട്ടങ് എത്തുന്നത്. കഴിഞ്ഞ രണ്ടു സീസണായി പരിക്ക് ബോട്ടങ്ങിന്റെ കരിയറിൽ കരി നിഴൽ വീഴ്ത്തിക്കഴിഞ്ഞു. ജർമ്മൻ പ്രതിരോധത്തിന്റെ അവിഭാജ്യഘടകമായ ബോട്ടങ്ങ് കഴിഞ്ഞു രണ്ടു സീസണുകളിലും 20 മത്സരങ്ങളിൽ കൂടുതൽ കളിയ്ക്കാൻ സാധിച്ചിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement