“യുവന്റസ് ക്ലോപ്പിനെയും പോഗ്ബയെയും സൈൻ ചെയ്യണം”

Photo: Liverpool FC

യുവന്റസ് വരും സീസണിലേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബയെയും ലിവർപൂൾ പരിശീലകൻ ക്ലോപ്പിനെയും സൈൻ ചെയ്യണം എന്ന് യുവന്റസ് ഇതിഹാസം മാർചീസിയോ. അലെഗ്രി ക്ലബ് വിടുകയാണെങ്കിൽ ക്ലോപ്പിനെ യുവന്റസ് പരിശീലകനാക്കണം. കാരണം ക്ലോപ്പിന് വിജയിക്കാൻ അറിയാം. ക്ലോപ്പിന്റെ ശൈലി രസകരമാണെന്നും ഇറ്റലിയിൽ ക്ലോപ്പ് വൻ വിജയങ്ങൾ നേടുമെന്നും മാർചീസിയോ പറഞ്ഞു. പക്ഷെ അലെഗ്രി ക്ലബിൽ തുടരുകയാണെങ്കിൽ അതിലും സന്തോഷമേ ഉള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.

പോൾ പോഗ്ബയെ യുവന്റസ് തിരികെ കൊണ്ടു വരണമെന്നും മാർചീസിയോ പറഞ്ഞു. പോഗ്ബ എന്തിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെ പോയത് എന്ന് അറിയില്ല. പോഗ്ബ മുമ്പ് അവിടെ കളിച്ചതാണ്. വലിയ ക്ലബും കിരീടവുമായിരുന്നു ലക്ഷ്യമെങ്കിൽ പോൾ പോഗ്ബയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ പോകാതെ സ്പെയിനിലെ വമ്പൻ ക്ലബുകളിലേക്ക് പോകാമായിരുന്നു എന്നും മാർചീസിയോ പറഞ്ഞു.