
- Advertisement -
ലിവർപൂളിന്റെ ജർമൻ മിഡ്ഫീൽഡർ എംറെ ചാനെ ഈ ആഴ്ച തന്നെ ടീമിൽ എത്തിക്കാമെന്ന പ്രതീക്ഷയുമായി ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ്. അടുത്ത മാസം ലിവർപൂളുമായുള്ള കരാർ അവസാനിക്കുന്ന എംറെ ചാനുമായി യുവന്റസ് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ പ്രീ-കോൺട്രാക്ട് ഉണ്ടാക്കിയിരുന്നു.
യുവന്റസുമായി പ്രീ-കോൺട്രാക്ട് ഉണ്ടാക്കിയിട്ടുണ്ട് എങ്കിലും എംറെ ചാനെ നിലനിർത്താൻ പരമാവധി ശ്രമിക്കുകയാണ് ക്ലോപ്പും സംഘവും. പരിക്ക് മൂലം മാർച്ച് മാസം മുതൽ ടീമിന് പുറത്തിരുന്ന എംറെ ചാൻ ഇക്കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനായി പകരക്കാരന്റെ വേഷത്തിൽ എത്തിയിരുന്നു.
ഈ സീസണിൽ ലിവർപൂളിനായി 37 മത്സരങ്ങളിൽ കുപ്പായമണിഞ്ഞ എംറെ ചാൻ ഏഴു ഗോളുകളും നേടിയിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement