പോർച്ചുഗീസ് യുവതാരത്തിനായി യുവന്റസ്

- Advertisement -

പോർച്ചുഗീസ് യുവതാരമായ ഹാവോ ഫെലിക്സിനെ സ്വന്തമാക്കാൻ യുവന്റസ്. മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ എന്നി പ്രീമിയർ ലീഗ് ടീമുകളും താരത്തിനായി രംഗത്തെത്തി കഴിഞ്ഞു. പോർച്ചുഗീസ് ക്ലബായ ബെൻഫിക്കയുടെ യുവതാരം ഈ സീസണിൽ മികച്ച ഫോമിലാണ്.

ബെൻഫിക്കയുടെ യൂത്ത് ടീമിലൂടെ കളിയാരംഭിച്ച ഈ അറ്റാക്കിങ് മിഡ്ഫീൽഡർ പോർച്ചുഗലിന്റെ യൂത്ത് ടീമുകളിലും ബൂട്ടണിഞ്ഞിട്ടുണ്ട്. 19-കാരനായ താരം ഈ സീസണിൽ 11 ഗോളുകളും 6 അസിസ്റ്റും നേടിയിട്ടുണ്ട്. പോർട്ടോയ്‌ക്കെതിരായ ക്ലാസിക്കോയിൽ ആദ്യ ഗോൾ നേടിയതും ഈ യുവതാരമാണ്.

Advertisement