ഡി ഹിയ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരുമെന്ന് ഉറപ്പില്ല എന്ന് മൗറീനോ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ഡേവിഡ് ഡി ഹിയ ക്ലബ് വിട്ടേക്കുമെന്ന് സൂചന നൽകി പരിശീലകൻ മൗറീനോ. ഡി ഹിയ പുതിയ കരാർ മാഞ്ചസ്റ്ററിൽ ഒപ്പുവെക്കുമെന്ന് തനിക്ക് ഉറപ്പില്ല എന്ന് മൗറീനോ മാധ്യമങ്ങളോട് പറഞ്ഞു‌. അവസാന കുറെ സീസണുകളിലായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും മികച്ച താരമാണ് ഡി ഹിയ. അദ്ദേഹം ക്ലബ് വിട്ടേക്കുമെന്നും യുവന്റസിലേക്ക് പോകുമെന്നും അഭ്യൂഹങ്ങൾ നേരത്തെ ഉണ്ടായിരുന്നു.

ക്ലബിന്റെ കിരീടം നേടാനുള്ള താല്പര്യം കുറഞ്ഞു എന്നതും മികച്ച താരങ്ങളെ ടീം എത്തിക്കുന്നില്ല എന്നതുമാണ് ഡി ഹിയയെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്നത്. മുമ്പ് റയൽ മാഡ്രിഡിലേക്ക് പോകുന്നതിന് അടുത്ത് എത്തിയതായിരുന്ന് ഡി ഹിയ. എന്തായാലും താരം കരാർ ഒപ്പിട്ടേക്കില്ല എന്ന് മൗറീനോ പറഞ്ഞു. ഡി ഹിയ കരാർ ഒപ്പിടും എന്ന് ഉറപ്പിക്കേണ്ടത് ക്ലബ് മാനേജ്മെന്റാണ്‌. ക്ലബിനെ മുന്നോട്ട് കൊണ്ടു പോകണമെങ്കിൽ ടീമിലെ ഏറ്റവും മികച്ച താരം ഇവിടെ തന്നെ നിക്കുമെന്ന് ഉറപ്പിക്കേണ്ടത് ഉണ്ട് എന്നും മൗറീനോ പറഞ്ഞു.

Advertisement