നാപോളി താരത്തെ ടീമിലെത്തിക്കാമെന്ന പ്രതീക്ഷയുമായി മാഞ്ചസ്റ്റർ സിറ്റി

നാപോളി താരമായ ജോർജിഞ്ഞ്യോ ടീമിലെത്തിക്കാമെന്ന പ്രതീക്ഷയുമായി മാഞ്ചസ്റ്റർ സിറ്റി. പ്രീമിയർ ലീഗിൽ നിന്നും തനിക്ക് മികച്ച ഓഫറുകൾ വരുന്നുണ്ടെന്നു ഇറ്റാലിയൻ താരമായ ജോർജിഞ്ഞ്യോ പ്രതികരിച്ചിരുന്നു. ഇറ്റാലിയൻ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വിശ്വസിക്കാമെങ്കിൽ അടുത്തയാഴ്ച തന്നെ ജോർജിഞ്ഞ്യോ ഇംഗ്ലണ്ടിലേക്ക് പറക്കും.

ജോർജിഞ്ഞ്യോ €45 മില്യണിന്റെ ഓഫർ നാപോളി നിരാകരിച്ചതിനെ തുടർന്നാണ് കരാർ ഇത്ര വൈകുന്നത്. നിലവിൽ സൗഹൃദ മത്സരങ്ങളിൽ പങ്കെടുക്കുന്ന ഇറ്റാലിയൻ ടീമിൽ അംഗമാണ് ജോർജിഞ്ഞ്യോ. 2014 ലാണ് വെറോണയിൽ നിന്നും ജോർജിഞ്ഞ്യോ നാപോളിയിലേക്ക് എത്തിയത്. നാപോളിക്കൊപ്പം ജോർജിഞ്ഞ്യോ കോപ്പ ഇറ്റലിയായും സൂപ്പർ കോപ്പ ഇറ്റലിയോനായും നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലോകപ്പ് ഒരുക്കത്തിൽ റഷ്യക്ക് അടിതെറ്റി
Next articleപ്രീമിയർ ഫുട്സാൽ പ്രസിഡണ്ട് സ്ഥാനം രാജി വെച്ച് ലൂയിസ് ഫിഗോ