റയൽ മാഡ്രിഡിലേക്കില്ല – ജർമ്മനിയുടെ പരിശീലകൻ

റയൽ മാഡ്രിഡിന്റെ പുതിയ കോച്ചായി ചുമതലയേൽക്കുമെന്ന റൂമറുകളെ തള്ളിക്കളഞ്ഞ് ജർമ്മൻ കോച്ച് ജോവാക്കിം ലോ. 2006 മുതൽ ജർമ്മൻ കോച്ചായ ജോവാക്കിം ലോ താൻ ലോകകപ്പ് മാത്രമേ ഇപ്പോൾ ലക്ഷ്യം വയ്ക്കുന്നുള്ളെന്നും റയൽ മാഡ്രിഡിന് മികച്ച മറ്റൊരു കോച്ചിനെ കിട്ടട്ടെയെന്നും ആശംസിച്ചു. 2014 ൽ ലോകകപ്പ് നേടിയ ജർമ്മൻ ടീമിനെ പരിശീലിപ്പിച്ച ലോ ഒട്ടേറെ അഭ്യുഹങ്ങൾക്കാണ് അറുതിവരുത്തിയത്. ഒട്ടേറെ സ്പാനിഷ് മാധ്യമങ്ങൾ ലോ ആയിരിക്കും സിദാന് പകരക്കാരൻ എന്ന നിലയ്ക്ക് റിപ്പോർട്ടുകൾ പുറത്ത് വിട്ടിരുന്നു.

സിദാന്റെ റയൽ മാഡ്രിഡിൽ നിന്നുള്ള അപ്രതീക്ഷിതമായ വിടപറയൽ റയൽ മാഡ്രിഡ് ആരാധകരെ മാത്രമല്ല ഫുട്ബോൾ ലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു. റയലിന് ഹാട്രിക് ചാമ്പ്യൻസ് ലീഗ് കിരീടം നൽകിയാണ് സിദാൻ സാന്റിയാഗോ ബെർണാബുവിനോട് വിട പറഞ്ഞത്. എത്രയും പെട്ടെന്ന് സിദാന് പകരക്കാരനെ കണ്ടെത്താനാണ് റയൽ മാഡ്രിഡ് ശ്രമിക്കുന്നത്. 2016 ഇൽ റാഫ ബെനീറ്റസിന്റെ പിൻഗാമിയായി റയൽ പരിശീലക സ്ഥാനം ഏറ്റെടുത്ത സിദാൻ മൂന്ന് യുവേഫ ചാമ്പ്യൻസ് ലീഗിനൊപ്പം രണ്ട് യുവേഫ സൂപ്പർ കപ്പ്, രണ്ട് ക്ലബ് വേൾഡ് കപ്പ്, ഒരു സ്പാനിഷ് സൂപ്പർ കപ്പ്, ഒരു ലാലിഗ എന്നീ കിരീടങ്ങൾ റയലിന് നേടിക്കൊടുത്തിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപരീക്ഷ ചൂടിൽ ഫുട്ബോൾ ഇതിഹാസങ്ങൾ
Next articleസാഹയ്ക്ക് പകരക്കാരന്‍ കാര്‍ത്തിക്കോ?