ജുവാൻ ജീസുസ് ഇനി നാപോളിയിൽ

20210817 153008

ബ്രസീലിയൻ താരം ജുവാൻ ജീസുസ് നാപോളിയിലേക്ക് പോകുന്നു. ഫ്രീ ഏജന്റായ താരത്തെ ഒരു വർഷത്തെ കരാറിൽ ആണ് നാപോളി സ്വന്തമാക്കുന്നത്. അവസാന അഞ്ചു വർഷമായി റോമയുടെ ഡിഫൻസിൽ ആയിരുന്നു ജീസുസ് കളിച്ചിരുന്നത്. എന്നാൽ അവസാന വർഷങ്ങളിൽ റോമയിൽ അധികം അവസരങ്ങൾ കിട്ടാത്തത് കൊണ്ട് താരം ക്ലബ് വിടാൻ തീരുമാനിക്കുകയായിരുന്നു. റോമക്ക് വേണ്ടി നൂറോളം മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. മുമ്പ് ഇന്റർ മിലാൻ ജേഴ്സിയിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ ജീസുസിനായുരുന്നു. ഇന്ററിനൊപ്പം നാലു വർഷത്തോളം കളിച്ചിട്ടുണ്ട്. ബ്രസീലിയൻ ക്ലബായ ഇന്റർനാഷണിൽ നിന്നായിരുന്നു താരം ഇറ്റലിയിലേക്ക് എത്തിയത്. 30കാരനായ താരം മുമ്പ് ബ്രസീൽ ദേശീയ ടീമിനായും കളിച്ചിട്ടുണ്ട്.

Previous articleഹാരി കെയ്ൻ സ്പർസിനൊപ്പം പരിശീലനം തുടങ്ങി
Next articleകൊൽക്കത്ത ഫുട്ബോൾ ലീഗ്, ആദ്യ മത്സരത്തിൽ ചാമ്പ്യന്മാർക്ക് വിജയം