സ്മാളിംഗിനെയും ഇന്റർ മിലാന് വേണം, 25 മില്യൺ വാഗ്ദാനം

- Advertisement -

ഇംഗ്ലീഷ് സെന്റർ ബാക്ക് ക്രിസ് സ്മാളിംഗിനെയും സൈൻ ചെയ്യാൻ ഒരുങ്ങുകയാണ് ഇന്റർ മിലാൻ. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് താരങ്ങളെ സൈൻ ചെയ്യുന്നത് ഒരു ശീലമാക്കി മാറ്റുകയാണ് കോണ്ടെയുടെ ടീം. കഴിഞ്ഞ ആഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്ന അലക്സിസ് സാഞ്ച്സിന്റെ ട്രാൻസ്ഫർ ഇന്റർ മിലാൻ പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞ സീസണിൽ ലുകാകു, ആശ്ലി യങ് എന്നീ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളെയും ഇന്റർ സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സ്മാളിങിനായുള്ള ശ്രമം.

സ്മാളിങിനെ 15 മില്യൺ നൽകി സ്വന്തമാക്കാനുള്ള റോമയുടെ ശ്രമം നേരത്തെ പരാജയപ്പെട്ടിരുന്നു. ഇതോടെ റോമയിലെ ലോൺ കാലാവധി തീർത്ത് സ്മാളിംഗ് തിരികെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയിരുന്നു. ഇപ്പോൾ 25 മില്യണാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്മാളിങിനായി ആവശ്യപ്പെടുന്നത്. അത് നൽകാൻ തയ്യാറാണ് എന്നാണ് ഇന്റർ പറയുന്നത്. സ്മാളിംഗിന്റെ ഈ സീസണിലെ ഇറ്റലിയിലെ പ്രകടനം അത്രയ്ക്ക് മികച്ചതായിരുന്നു. എന്നാൽ ഇപ്പോഴും റോമ ഒരു മികച്ച ഓഫറുമായി വരും എന്ന പ്രതീക്ഷയിലാണ് സ്മാളിംഗ് ഉള്ളത്.

Advertisement