
ടോട്ടൻഹാം ഹോട്ട്സ്പർസ് താരം മൂസ ഡെംബലെയെ ടീമിലെത്തിക്കാൻ ഇന്റർ മിലാൻ ശ്രമം തുടങ്ങി. യൂറോപ്പിലെ മികച്ച മധ്യ നിര താരങ്ങളിൽ ഒരാളായി അറിയപ്പെടുന്ന ഡെംബലെയെ ടീമിലെത്തിക്കുവാനായി ഇന്റർ സ്പോർട്ടിങ് ഡയറക്ടർ പിയറോ ഓസിലിയോ ലണ്ടനിലേക്ക് എത്തുമെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുപ്പത് മില്യൺ യൂറോയാണ് താരത്തിനായി സ്പർസ് ആവശ്യപ്പെടുന്നതെന്നാണ് റിപ്പോർട്ടുകൾ.
ബെൽജിയത്തിനു വേണ്ടി 74 മത്സരങ്ങൾ കളിച്ച മൂസ ഡെംബലെ റോബർട്ടോ മാർട്ടിനെസിന്റെ ലോകകപ്പ് സ്ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. വെസ്റ്റ് ഹാമിലൂടെയാണ് മൂസ ഡെംബലെ പ്രീമിയർ ലീഗിൽ എത്തുന്നത്. 2012 ലാണ് ടോട്ടൻഹാം ഹോട്ട്സ്പർസിലേക്ക് താരം എത്തുന്നത്. സീസൺ അവസാനത്തോടെ ക്ലബ് വിടുന്നതിൽ ഡെംബലെ താല്പര്യം പ്രകടിപ്പിച്ചിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial