മാഡ്രിഡിൽ നിന്നും ഇറ്റലിയിലേക്ക് ഗോഡിനെയെത്തിക്കാൻ ഇന്റർ മിലാൻ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

അത്ലറ്റിക്കോ മാഡ്രിഡിന്റെ പ്രതിരോധ താരം ഡിയാഗോ ഗോഡിനെ ഇറ്റലിയിലേക്കെത്തിക്കാൻ ഇന്റർ മിലാൻ. ഈ ജൂണിൽ സ്പാനിഷ് ക്ലബ്ബുമായുള്ള ഗോഡിന്റെ കരാർ അവസാനിക്കിരിക്കേയാണ് ഇറ്റാലിയൻ ക്ലബ്ബിന്റെ നീക്കം. ഉറുഗ്വായിലെ ഏറ്റവും മികച്ച പ്രതിരോധതാരങ്ങളിൽ ഒരാളായ ഗോഡിൻ ഉറുഗ്വേയെ മൂന്നു ലോകകപ്പുകളിൽ പ്രതിനിധീകരിച്ചിട്ടുണ്ട്.

തന്റെ കരിയറിന്റെ ഭൂരിഭാഗവും സ്പെയിനിലാണ് ഗോഡിൻ ചിലവഴിച്ചത്. 2010 ലാണ് വിയ്യാറയലിൽ നിന്നും അത്ലറ്റിക്കോ മാഡ്രിഡിലേക്ക് ഗോഡിൻ എത്തിയത്. അത്ലറ്റിക്കോ മാഡ്രിഡിനൊപ്പം ലാ ലീഗ സ്വന്തമാക്കിയ ഗോഡിൻ യൂറോപ്പ ലീഗും സ്വന്തമാക്കി. ഉറുഗ്വേക്ക് വേണ്ടി 125 മത്സരങ്ങളും അദ്ദേഹം കളിച്ചു.