ബോട്ടങ്ങിനെ സ്വന്തമാക്കാൻ ഇന്റർ മിലാൻ

Photo: goal.com

ബയേൺ മ്യൂണിക്കിന്റെ പ്രതിരോധ താരം ജെറോം ബോട്ടാങ്ങിനെ സ്വന്തമാക്കാൻ ശ്രമിച്ച് ഇറ്റാലിയൻ ക്ലബ്ബ് ഇന്റർ മിലാൻ. ബയേൺ മ്യൂണിക്കിന്റെ പ്രതിരോധനിരയിലെ പ്രമുഖനായ ബോട്ടെങ് പുതിയ സൈനിംഗുകൾ ക്ലബ്ബിൽ വരുന്നതിനെ തുടർന്നാണ് ക്ലബ്ബ് വിടാൻ സാധ്യത എന്നറിയുന്നു. ഫ്രാൻസിന്റെ ലോകകപ്പ് ഹീറോ പവാർദ്, അത്ലറ്റിക്കോ മാഡ്രിഡിന്റെ ലൂക്കസ് ഹെർണാണ്ടസ് എന്നിവർ ബയേണിൽ അടുത്ത സീസണിൽ എത്തും.

30 കാരനായ ബോട്ടെങ് ഈ സീസണിൽ 19 തവണ മാത്രമാണ് കളിച്ചത്. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും 2011, ലാണ് ബയേണിൽ ബോട്ടാങ് എത്തുന്നത്. ബയേണിനൊപ്പം ഏഴു ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും ബയേൺ നേടി. ലോകകപ്പുയർത്തിയ ജർമ്മൻ ടീമിലും അംഗമായിരുന്നു ജെറോം ബോട്ടാങ്.