ഐ ലീഗിൽ ഗോളടിച്ചു കൂട്ടിയ സൂപ്പർ താരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് രംഗത്ത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എൽകോ ഷറ്റോരി പുതിയ എത്തിയതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് ടീം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ്‌. അറ്റാക്കിംഗ് നിരയിൽ ആകും കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ശ്രദ്ധ. സ്റ്റൊഹാനോവിചും പൊപ്ലാനികും ഇപ്പോഴും ടീമിനൊപ്പം ഉണ്ടെങ്കിൽ ഇവരിൽ എൽകോ ഷറ്റോരി തൃപ്തനല്ല എന്നാണ് അറിയാൻ കഴിയുന്നത്. അതിനാൽ തന്നെ ഒരു സൂപ്പർ താരത്തിന്റെ പിറകിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ.

ചെന്നൈ സിറ്റിക്കായി കഴിഞ്ഞ സീസണിൽ ഗോളടിച്ചു കൂട്ടിയ സ്ട്രൈക്കർ പെട്രോ മാൻസിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിട്ടിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ഐ ലീഗിലെ ടോപ് സ്കോറർ ആയിരുന്ന മാൻസി സീസൺ അവസാനത്തിൽ ചെന്നൈ സിറ്റിയുനായി ദീർഘകാല കരാർ ഒപ്പിട്ടിരുന്നു. ചെന്നൈ സിറ്റിക്ക് വൻ തുക ഓഫർ ചെയ്തു കൊണ്ടാണ് മാൻസിയെ ടീമികെത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്.

ചെന്നൈ സിറ്റി ഇപ്പോൾ നൽകുന്നതിനേക്കാൾ ഇരട്ടി വേതനം വാഗ്ദാനം ചെയ്യുന്നതിനാൽ താരവും കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇനി ചെന്നൈ സിറ്റി കേരള ബ്ലാസ്റ്റേഴ്സുമായി ധാരണയിൽ എത്തുക ആണെങ്കിൽ ട്രാൻസ്ഫർ നടക്കും. ഉറുഗ്വേയുടെ ജനിച്ച മാൻസി സ്പെയിനിലാണ് ഫുട്ബോൾ കളിച്ചു വളർന്നത്. 29കാരനായ താരം കാറ്റലോണിയൻ ടീമായ ലെ ഹോസ്പിറ്റലേറ്റിനിൽ നിന്നായിരുന്നു ചെന്നൈയിലേക്ക് കഴിഞ്ഞ വർഷം എത്തിയത്.